- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം; ആനുകൂല്യത്തിന് അര്‍ഹരാകുന്നത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക്; പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം നല്‍കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെ 60 വയസ്സ് കഴിഞ്ഞ 52,864 പേരാണ് ആനുകൂല്യത്തിന് അര്‍ഹരാകുന്നത്. പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. വ്യവസായ വകുപ്പിന്റെയും ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്റെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നടപടി.
Next Story