- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരന് സ്കൂട്ടർ ഓടിക്കാൻ നൽകി; പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു; സംഭവം വർക്കലയിൽ
തിരുവനന്തപുരം: പതിനാറുകാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വർക്കലയിലാണ് സംഭവം നടന്നത്. വർക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്‌ക്കെതിരെയാണ് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസിന്റെ സ്ഥിരം വാഹന പരിശോധനയ്ക്കിടയിലാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്. തുടർന്ന് കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.
കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയതെന്ന് പോലീസിന് മനസിലായി. തുടർന്ന് അമ്മയ്‌ക്കെതിരെ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും അയിരൂർ പോലീസ് വ്യക്തമാക്കി.
Next Story