- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ 57 കാരനെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു; രണ്ടുപല്ലുകൾ പൊട്ടിപ്പോയി; നാലെണ്ണം ഇളകി; 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57-കാരനായ വയോധികനെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ചു. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഇയാളുടെ രണ്ടു പല്ലുകൾ പൊട്ടിപ്പോയി നാലെണ്ണം ഇളകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജോയൽ എന്ന ജിത്തുവിനെ (22) പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ പൂന്തുറ പളളിക്ക് സമീപത്തായിരുന്നു സംഭവം. മദ്യപിച്ച് നടന്നുപോവുകയായിരുന്ന യേശുദാസനോട് പ്രതി കയർത്തു സംസാരിക്കുകയും തുടർന്ന് കല്ലെടുത്ത് ചുണ്ടിലിടിക്കുകയുമായിരുന്നു. പ്രതിക്കെതിരെ പൂന്തുറ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ ആക്രമണത്തിൽ യേശുദാസന്റെ താടിയിലും പരിക്കേറ്റിട്ടുണ്ട്.
Next Story