- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ഉത്സവത്തിനായി ലൈറ്റുകളിട്ടുകൊണ്ടിരിക്കവേ അപകടം; കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; വെള്ളനാട് 42 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണംവിട്ടെത്തിയ കാറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. വെള്ളനാടിനു സമീപം കൂവക്കുടിയിലാണ് സംഭവം നടന്നത്. കണ്ണമ്പള്ളി ലളിത ഭവനിൽ ബിജു(42) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ വശത്ത് വൈദ്യുതാലങ്കാര പണിയിൽ ഏർപ്പെട്ടിരുന്ന ബിജുവിനെ വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് അമിത വേഗത്തിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story