- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ചു; 48കാരന് മൂന്ന് ജീവപര്യന്തത്തിന് പുറമേ തടവും പിഴയും വിധിച്ച് കോടതി
തൃശൂർ: ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം തടവും 1.95 രൂപ പിഴയും ശിക്ഷ. പാലക്കാട് മുണ്ടൂർ കൊഴിഞ്ഞാമ്പാറ ഗാന്ധിനഗറിൽ വിജയി(48)യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2018ൽ വടക്കാഞ്ചേരിയിൽ പഠനം നടത്തിയിരുന്ന അതിജീവിതയെ ഫേസ്ബുക്കിലൂടെ ഫോറസ്റ്റ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം വശീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വടക്കാഞ്ചേരിയിൽ വെച്ച് മിഠായിയിൽ എന്തോ ചേർത്ത് നൽകിയതോടെ അതിജീവിതക്ക് തലകറക്കം അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടു പോയായിരുന്നു ആദ്യം ബലാത്സംഗം ചെയ്തത്.
പിന്നീട് ഈ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടർപീഡനം നടത്തുകയായിരുന്നു. ഇതിനിടെ അതിജീവിതയുടെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി ഉറപ്പിച്ചത് അറിഞ്ഞതോടെ പ്രതി അതിജീവിതയോടൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.