- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന മാലിന്യക്കുഴിയിൽ വീണത് പന്ത് എടുക്കാൻ ഓടിയെത്തിയപ്പോൾ; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; മരിച്ചത് ആലുവക്കാരൻ സിനാൻ
കോഴിക്കോട്: കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ മാലിന്യക്കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് സിനാൻ (15) ആണ് മരിച്ചത്. കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു.
ഒക്ടോബർ 20-നാണ് സിനാൻ അപകടത്തിൽപ്പെട്ടത്. ഹോസ്റ്റൽ പരിസരത്ത് കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോഴാണ് മഴവെള്ളം നിറഞ്ഞ മാലിന്യക്കുഴിയിൽ വീഴുകയായിരുന്നു. മഴവെള്ളം നിറഞ്ഞ് കുഴി മൂടിയിരുന്നത് സിനാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരാവസ്ഥയിലായ സിനാനെ ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. അപകടം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്.
Next Story




