- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
കല്‍പ്പറ്റ: വയനാട് കമ്പളക്കാട് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിൽ രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പെട്രോൾ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
Next Story




