- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടിയിൽ ഒന്നര വയസുകാരിയുടെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്; പരിക്കേൽക്കാതെ കൈ പുറത്തെടുത്തത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ
ചാലക്കുടി: ചാലക്കുടിയിൽ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങിയ ഒന്നര വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കൈയാണ് ഇഡ്ഡലി തട്ടിൻ്റെ ഉള്ളിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
വീട്ടുകാർ ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗ്ഗീസിൻ്റെ നേതൃത്വത്തിലെത്തിയ സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ, ഫയർഫോഴ്സ് അംഗങ്ങൾക്ക് ഇഡ്ഡലി തട്ട് മുറിച്ചു മാറ്റി. ഇതോടെ കുട്ടിയുടെ കൈ പരിക്കുകളില്ലാതെ പുറത്തെടുത്തു.
Next Story