- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ചു; തിരൂരങ്ങാടിയിൽ യുവാവ് മരിച്ചു

X
തിരൂരങ്ങാടി: പതിനാറുങ്ങലിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. കുറുവ മീനാർകുഴി സ്വദേശി മുല്ലപ്പള്ളി ഈന്തേക്കാട്ടിൽ അബൂബക്കർ സിദ്ദീഖിന്റെ മകൻ ഷാദിൽ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. സ്വകാര്യ പാഴ്സൽ കമ്പനിയിലെ ജീവനക്കാരനായ ഷാദിൽ ജോലിസംബന്ധമായ യാത്രയ്ക്കിടെയാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന വേങ്ങര സ്വദേശി ഗഫൂർ പരിക്കുകളോടെ രക്ഷപ്പെട്ടു. മീനാർകുഴിയിലെ സജീവ എം.എസ്.എഫ് പ്രവർത്തകനായിരുന്നു ഷാദിൽ. മാതാവ്: മുനീറ. സഹോദരങ്ങള്‍: മുഹമ്മദ് ഷാബില്‍, ഷിഫ, റിഫ.
Next Story


