- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിയുടെ ആഘാതത്തില്‍ വിഷ്ണു 15 അടിയോളം ഉയരത്തില്‍ പൊങ്ങി ബോര്‍ഡില്‍ തലയിടിച്ചു താഴെ വീണു; ചെങ്ങന്നൂര്‍ ടൗണിലെ അപകടത്തില്‍ മരിച്ചത് 23കാരന്
ചെങ്ങന്നൂര്‍: എംസി റോഡില്‍ ചെങ്ങന്നൂര്‍ ടൗണില്‍ എസ് എന്‍ ഡി പി യൂണിയന്‍ കെട്ടിടത്തിനു മുന്നില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിമുട്ടി. ബൈക്ക് യാത്രികനായ കണ്ണൂര്‍ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കല്‍ തട്ടാന്‍കണ്ടി വീട്ടില്‍ പ്രീതയുടെ മകന്‍ വിഷ്ണു (23) മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ വിഷ്ണു 15 അടിയോളം ഉയരത്തില്‍ പൊങ്ങി ബോര്‍ഡില്‍ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ വിവേകിനു (അച്ചു ) പരുക്കേറ്റു. വിവേകിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Next Story