മാനന്തവാടി: ബ്ലാക്ക് ഥാർ വീടിനുള്ളിലേക്ക് പാഞ്ഞുകയറി വൻ അപകടം. മാനന്തവാടിയിലെ പിലാക്കാവ് ജെസി റോഡിലെ ഇല്ലത്തുവയലിലായിരുന്നു അപകടം നടന്നത്. പീച്ചങ്കോട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം നഷ്ടടമായി വീട്ടിനുള്ളിലേക്ക് ചുമരും തകര്‍ത്ത് കയറിയ നിലയിലായിരുന്നു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്ത് ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. വീട്ടിലുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അതേ സമയം, വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. ജീപ്പ് ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ട്.