- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സംഭവം മലപ്പുറം വഴിക്കടവിൽ
മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് അപകടം. സംഭവത്തിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. സഹയാത്രക്കാരനായിരുന്നയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്നയുടനെ സജാസിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലായി സജാസ് സഞ്ചരിച്ച സ്കൂട്ടർ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാര്‍ ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Next Story