അടൂര്‍: റോഡ് മുറിച്ചു കടന്നയാളെ ഇടിച്ചു തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മണക്കാല മരിയവില്ല ഷിജുവിന്റെ മകന്‍ എബിനാ(21)ണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ബൈപ്പാസിലെ പാപ്പിനോ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. എബിന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ റോഡ് മുറിച്ചു കടന്നയാളെ ഇടിക്കുകയും തെറിച്ചു വീഴുകയുമായിരുന്നു.

അതുവഴി വന്ന യാത്രക്കാര്‍ എബിനെ കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എബിന്‍ മൂന്നു മാസമായി അടൂര്‍ കോപ് മാര്‍ട്ടില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്യുകയായിരുന്നു.