- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറികടക്കാന്‍ ശ്രമിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
മറികടക്കാന്‍ ശ്രമിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
അടൂര്‍: മറി കടക്കാന്‍ ശ്രമിച്ച കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഏഴംകുളം തേപ്പുപാറ വിളവിനാല്‍ വീട്ടില്‍ അലക്സാണ്ടര്‍(റെജി-53) ആണ് മരിച്ചത്. ഭരണിക്കാവ്-നെല്ലിമൂട്ടില്‍പടി റോഡില്‍ വെള്ളക്കുളങ്ങര ജങ്ഷനു സമീപം് ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം.
ശാസ്താംകോട്ടയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ പോയി തിരികെ വരികയായിരുന്നു അലക്സാണ്ടര്‍. ഇതേ ദിശയില്‍ കൂടി വന്ന കാര്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്സാണ്ടറിന്റെ ബൈക്കില്‍ തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതര പരുക്കേറ്റ അലക്സാണ്ടറിനെ ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ:സുജ അലക്സാണ്ടര്‍.മക്കള്‍: അബിയ,അലീന.
Next Story