- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 26കാരി മരിച്ചു; സുഹൃത്തിന് പരിക്ക്; സംഭവം എറണാകുളത്ത്
ആലുവ: പുളിഞ്ചോട് കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 26കാരി മരിച്ചു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26) മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അനഘയും സുഹൃത്തുമായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജിഷ്ണുവും (30) സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇരുവരും ലുലു മാൾ സന്ദർശിക്കാൻ വേണ്ടി ചാലക്കുടിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ജിഷ്ണുവിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തുന്നയാളാണ് ജിഷ്ണു. മരിച്ച അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. മാതാവ് ഹബിത, സഹോദരൻ അനന്തു എന്നിവരുണ്ട്. ആലുവ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Next Story