- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ വിട്ട് സ്കൂട്ടറിൽ മടങ്ങവെ അപകടം; 15കാരിക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക്; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെറുകുളം സ്വദേശി ബിനീഷിന്റെയും രമണിയുടെയും മകൾ ആൻസി (15) ആണ് മരിച്ചത്. അപകടത്തിൽ പിതാവ് ബിനീഷിന് ഗുരുതരമായി പരിക്കേറ്റു.
സ്കൂളിൽനിന്ന് ക്ലാസ് കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൻസിയും ബിനീഷും സഞ്ചരിച്ച സ്കൂട്ടർ, വെള്ളനാട് ഭാഗത്തുനിന്ന് വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ ആൻസി മരണപ്പെട്ടു. ഗുരുതമായി പരിക്കേറ്റ ബിനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം ആര്യനാട് ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.




