- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; അപകടകാരണം ബസിന്‍റെ അമിതവേഗത; സംഭവം ഇടുക്കിയിൽ
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി ആദിത്യൻ ദാസ് (22) ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആദിത്യൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡരികിൽ കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായും സൂചനയുണ്ട്.
Next Story