- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അപകടം ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ; സംഭവം കാസർകോട്
കാസർകോട്: മൊഗ്രാലിൽ ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
ദേശീയപാത 66-ൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട തൊഴിലാളികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു.
Next Story