- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; താമരശ്ശേരിയിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

X
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ഉണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story


