- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു; അപകടം മകനുമൊത്ത് നബിദിന പരിപാടി കാണാനായി എത്തിയപ്പോൾ; സംഭവം മലപ്പുറത്ത്
മലപ്പുറം: വേങ്ങരയിൽ മകനോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര അമ്പലപ്പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (39) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗാന്ധിദാസ് പടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. നബിദിന പരിപാടി കാണാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്വന്തം വാഹനം റോഡരികിൽ നിർത്തിയിട്ട്, എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിൽ നടക്കുന്ന നബിദിന പരിപാടി കാണാൻ മകനോടൊപ്പം പോകുമ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ അമിതവേഗതയിലുള്ള ബൈക്ക് അബ്ദുൽ ജലീലിനെ ഇടിച്ചുതെറിപ്പിച്ചത്.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അബ്ദുൽ ജലീലിനോടൊപ്പം ഉണ്ടായിരുന്ന മകന് ചെറിയ പരിക്കേറ്റിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.