- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
തൊടുപുഴ: മൂന്നാറിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ റാഷിദ് (18) മരിച്ചത്. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പാലത്തിങ്കൽ അബ്ദുൽ ശരീഫ്, റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. അപകടത്തിൽ കൂടെയുണ്ടായിരുന്ന എടപ്പാൾ സ്വദേശി സുവിത്തിന് (18) പരിക്കേറ്റു. ഞായറാഴ്ച പകൽ 2.30 ഓടെയാണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് പോയി തിരിച്ചു വരുമ്പോഴാണ് അപകടം.
ഗ്യാപ് റോഡ് ബൈസൺ വാലി റൂട്ടിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ താഴ്ചയിലെ ഏലക്കാട്ടിലേക്ക് മറിയുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സുവിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രിയോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സുഹൃത്തുക്കളൊന്നിച്ച് ആറംഗ സംഘം മൂന്നു ബൈക്കുകളിലാണ് വിനോദയാത്രക്ക് പോയത്. തിരിച്ചു വരുമ്പോഴാണ് അപകടം.