- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടർ നിന്നും തെറിച്ച് റോഡിലേക്ക് വീണു; പിന്നാലെ വന്ന ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്

X
പാലക്കാട്: പാലക്കാട് ചന്ദ്രനഗറിൽ ടോറസ് ലോറിയിടിച്ച് കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ തെന്നി റോഡിലേക്ക് വീണ ഷഹനയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഷഹന മരിച്ചു. മൃതദേഹം നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Next Story


