- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ അഴുക്കു ചാലിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ

X
പാലക്കാട്: പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രകാശൻ ഓടിച്ച ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാർ നിസ്സാരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. രണ്ട് മാസം മുൻപ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
Next Story


