- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു; അപകടം ബസ് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച്
മലപ്പുറം: കർണാടകയിൽ വച്ച് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ. അപകടത്തിൽ ഡ്രൈവർ മരിച്ചു. കേരളത്തിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകയിൽ വച്ചാണ് അപകടം നടന്നത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് അപകടത്തിൽ മരിച്ചത്. ബസിൽ യാത്ര ചെയ്ത യാത്രക്കാരെല്ലാം പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ നാല് മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം നടന്നത്.
മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
Next Story