- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്നു; മുഴുവൻ പുക; ചിതറിയോടി യാത്രക്കാർ; കാർ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഒഴിവായത് വൻ അപകടം
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചതായി വിവരങ്ങൾ. നൂറനാടാണ് സംഭവം നടന്നത്. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആൾട്ടോ കാർ ആണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റിൽ നിന്നാണ് തീ ആളിക്കത്തിയത്.
ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും കാർ മുഴുവനായും കത്തിനശിച്ചിരുന്നു.
അപകടത്തിൽ ആർക്കും ആളപായം സംഭവിച്ചിട്ടില്ല. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story