കൊല്ലം: ഓട്ടോറിക്ഷകളും കാറും കൂട്ടിയിടിച്ച് വൻ അപകടം.കൊല്ലം ആയൂരിലാണ് അപകടം നടന്നത്. ആയൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക്‌ പോയ ഓട്ടോറിക്ഷകളും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് ഇടിച്ചു അപകടം ഉണ്ടായത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന കാർ ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

എതിര്‍ദിശയിൽ നിന്ന് വരുകയായിരുന്ന ഓട്ടോയിൽ കാര്‍ ഇടിക്കുന്നതും പിന്നാലെ മറ്റൊരു ഓട്ടോയിലും ഇടിക്കുന്നത് ദൃശ്യങ്ങളിൽ കൃത്യമായി ഉണ്ട്. വാഹനങ്ങളുടെ വേഗതകുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പ്രതികരിച്ചു.