പാലക്കാട്: പാലക്കാട് തൃത്താലയില്‍ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്‌. ബുധനാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിൽ കിഴക്കേ കോടിനാട് സ്വദേശി മുഹമ്മദ് ഷാമിലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഷാമിൽ മെയിന്‍ റോഡില്‍നിന്ന് വലത്തേക്ക് വെട്ടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്തുനിന്നും വന്ന ടിപ്പര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാമില്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.