പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ടോറസ് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണാർക്കാട് കോടതിപ്പടി ജം​ഗ്ഷനിലാണ് അപക‌ടമുണ്ടായത്. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുകകൾ മാത്രമാണുള്ളത്.

ടോറസ് ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുന്നതും ബൈക്ക് യാത്രികൻ തൊട്ടടുത്ത് കൂടി പോകുകയായിരുന്ന കെഎസ്‍ആർടിസി ബസിന് സമീപത്തേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകളെ കയറ്റാനും ഇറക്കാനും വേണ്ടി സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കെഎസ്‍ആർടിസി ബസ്. ബസ് പതിയെ നീങ്ങിത്തുടങ്ങുമ്പോഴാണ് ബൈക്ക് യാത്രികൻ സമീപത്തേക്ക് തെറിച്ചു വീഴുന്നത്. എന്നാൽ ബൈക്ക് വീഴുന്ന ശബ്ദം കേട്ട ഉ‌ടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി. ടോറസ് ലോറിയും പെട്ടെന്ന് തന്നെ നിർത്തി.