- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരണം ചികിത്സയിൽ കഴിയവേ; സംഭവം പാലക്കാട്
പാലക്കാട്: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കാരാകുറുശ്ശി സ്വദേശി പുല്ലിശേരി കാവുങ്ങൽ വീട്ടിൽ ജയകൃഷ്ണൻ (24)ആണ് മരിച്ചത്. ഞായറാഴ്ച മണ്ണാർക്കാട് മുക്കണ്ണത്തായിരുന്നു അപകടം നടന്നത്. കാറും ബുള്ളറ്റും കൂട്ടിയിട്ടിച്ചായിരുന്നു അപകടം നടന്നത്.
ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്ന ജയകൃഷ്‌ണനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അറിയിച്ചു.
Next Story