തൃശൂർ: നിയന്ത്രണം തെറ്റി എത്തിയ സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മരിച്ചു. വിയ്യൂരിലാണ് അപകടം നടന്നത്. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്‌ക്ക് വീട്ടില്‍ താജുദീന്‍ അഹമ്മദിന്റ മകന്‍ അഖില്‍ (22) ആണ് മരിച്ചത്.

ത്യശൂര്‍ ഭാഗത്ത് നിന്നും എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് സ്കൂട്ടറില്‍ വരുമ്പോള്‍ പവര്‍ ഹൗസിന് സമീപത്തുള്ള ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മറു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ അടിയില്‍ കുടങ്ങുകയായിരുന്നു. മാതാവ്: സൈന. സഹോദരന്‍ : നിഖില്‍ താജുദ്ദീന്‍.