വയനാട്: വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 24 കാരനായ കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ ആണ് മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് അപകടമുണ്ടായത്. ഷെബീറിനൊപ്പം 3 പേർ കാറിലുണ്ടായിരുന്നു. ഊട്ടിയിലേക്ക് യാത്ര പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കാറിലുണ്ടായിരുന്നവർക്കും പരിക്കുകളുണ്ട്. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെയായിരുന്നു ലോറിയും. നിയന്ത്രണം വിട്ടതിനെ തുടർന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതേ സമയം ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.