- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാമനപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വാമനപുരം അമ്പലംമുക്കിൽ ഞായറാഴ്ച അർദ്ധരാത്രിയുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറും എതിർദിശയിൽനിന്നെത്തിയ സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം.
അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി മധു(44)വിനും കാർ യാത്രക്കാരായ കൊടുവഴന്നൂർ സ്വദേശി അനന്തു(28), ഭാര്യ അമൃത(28), ശശിധരൻ(69), ജയകുമാരി(55) എന്നിവർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ പൂർണമായും തലകീഴായി മറിഞ്ഞു. അപകടസ്ഥലത്ത് പൂർണമായും തകർന്ന നിലയിലായിരുന്നു സ്‌കൂട്ടർ.
അപകടസമയത്ത് അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ വാഹനം നിർത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ഉടൻതന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ മധുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.