പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പാലാപട്ടേയിൽ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുതെറിപ്പിച്ചാണ് ആറ് പേർക്ക് പരിക്കേറ്റത്. അപകടത്തിൽ മൂന്ന് കാറുകൾ, ഒരു ഓട്ടോറിക്ഷ, ഒരു സ്കൂട്ടർ എന്നിവ തകരാറിലായി. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. എതിർദിശയിൽ നിന്ന് വന്ന ഒരു കാറിന്റെ വലതുവശത്ത് ഇടിച്ചശേഷം നിയന്ത്രണം വിട്ട കാർ, ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ചെയ്തു. പിന്നീട് വലത്തേക്ക് തിരിഞ്ഞ കാർ, എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടർ യാത്രികയെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.