- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയില്‍ വെള്ളക്കെട്ടില്‍ വീണ് നാല് വയസുകാരന്‍ മരിച്ചു
ഇടുക്കിയില്‍ വെള്ളക്കെട്ടില്‍ വീണ് നാല് വയസുകാരന്‍ മരിച്ചു
ഇടുക്കി: വെള്ളക്കെട്ടില്‍ വീണ് നാല് വയസുകാരന്‍ മരിച്ചു. കാന്തല്ലൂര്‍ പെരുമല സ്വദേശി രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണ ശ്രീ ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വീടിന് സമീപത്തെ കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് നിഗമനം.
കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഴിയിലെ വെള്ളത്തില്‍ വീണുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മറയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story