പമ്പ: ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടക പമ്പയില്‍ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗര്‍ ഗോപാല്‍പേട്ടമണ്ഡല്‍ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പമ്പയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് രണ്ടാം നമ്പര്‍ ഷെഡില്‍ വച്ച് കുടിവെള്ളം ക്രമീകരിക്കുന്നതിന് സജ്ജീകരിച്ചിരുന്ന പൈപ്പ് കണക്ഷനില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി സി.പി.ആര്‍ നല്‍കി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീ ബാലാജി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന ഏജന്‍സിയുടെ ഭാഗമായി എത്തിയ 40 അംഗ സംഘത്തില്‍ പെട്ട ആളാണ് ഭരതമ്മ.