- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു; മരണമടഞ്ഞത് കണ്ണൂരിലെ മണ്ടൂര്‍ സ്വദേശിനി മാളവിക
സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
പരിയാരം : പിലാത്തറ - പഴയങ്ങാടി റോഡില്‍ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം മണ്ടൂര്‍ ചുമട് താങ്ങിയില്‍ സ്‌കൂട്ടിയും ബുള്ളറ്റും തമ്മില്‍ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകള്‍ മാളവിക (18 )ആണ് മരിച്ചത്.
വിളയാങ്കോട് വാദിഹുദ ഇന്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ ബി.എസ് സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു സംഭവം. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. ഇപ്പോള്‍ ചന്തപ്പുരയില്‍ താമസിക്കുന്ന
വെള്ളാം ചിറയിലെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കല്യശേരി ഹൗസിങ് സെക്രട്ടറിയുമായ രഞ്ജിത്തിന്റെ മകളാണ് മാളവിക.
Next Story




