- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂള്‍ ജീവനക്കാരി മരിച്ചു; മരണമടഞ്ഞത് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഫീസ് ജീവനക്കാരി കെ.കെ. ഗ്രീഷ്മ
പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂള്‍ ജീവനക്കാരി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ പയ്യന്നൂര്‍ കണ്ടോത്ത് ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഫീസ് ജീവനക്കാരി അന്നൂര്‍ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ കണ്ടോത്തെ ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് സമീപത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപ്രത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ അംഗന്‍വാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട. അധ്യാപകന്‍ സി.മധുസൂദനന്റെയും മകളാണ് മരണമടഞ്ഞ ഗ്രീഷ്മ. മകന്‍: ആരവ് (വിദ്യാര്‍ത്ഥികരിവെള്ളൂര്‍ സ്‌കൂള്‍). സഹോദരന്‍: വൈശാഖ് (ബാംഗ്ലൂര്‍).
സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.




