- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം; ആശുപത്രി കവാടത്തിൽ വെച്ച് ആംബുലൻസ് തട്ടി വയോധികന് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയത്ത് ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് അപകടത്തിൽ മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അപകടം നടന്നത്.
ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേക്കിറങ്ങുകയായിരുന്നു തങ്കപ്പൻ. അതിനിടെ, ആശുപത്രിയിൽ എത്തിയ ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
Next Story