കൊ​ച്ചി: കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മെ​ഷീ​നി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ടു​മ്പാ​ശ്ശേ​രി ക​പ്ര​ശ്ശേ​രി ആ​ല​ഞ്ചേ​രി മ​റ്റ​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പാ​ണ് (45) മ​രി​ച്ച​ത്.

ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. മു​പ്പ​ത്ത​ടം കാ​ട്ടി​പ്പ​റ​മ്പി​ല്‍ വീ​ട് നി​ർ​മാ​ണ ജോ​ലി​ക്ക് ശേ​ഷം കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ദീ​പ് മെ​ഷീ​നി​ല്‍ കു​ടു​ങ്ങി​യ​ത്.

പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.