- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തു; പെട്ടെന്നുള്ള പ്രകോപനത്തിൽ അച്ഛനെ ആക്രമിച്ച് മകൻ; മകൻ പോലീസ് കസ്റ്റഡിയിൽ; സംഭവം കോഴിക്കോട്
താമരശ്ശേരി: വീട്ടിൽ വൈകിയെത്തിയതിനെ ചോദ്യം ചെയ്ത പിതാവിനെ മകൻ മൊബൈൽ ഫോൺ എറിഞ്ഞ് ആക്രമിച്ചു. കോഴിക്കോട് താമരശ്ശേരി വെഴുപ്പൂർ സ്വദേശി അശോകനാണ് മകന്റെ അതിക്രമത്തിൽ തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
അച്ഛനും മകനും തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ മുന്നിൽ വെച്ചാണ് മകൻ നന്ദുകിരൺ അശോകന്റെ നേർക്ക് ഫോൺ വലിച്ചെറിഞ്ഞത്. നന്ദുകിരൺ പതിവായി വീട്ടിൽ വൈകിയെത്തുന്നയാളാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലെ രാത്രിയും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിലേക്ക് നയിച്ചത്.
പോലീസ് നന്ദുകിരണിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ പിതാവിന് നേരെ വലിച്ചെറിഞ്ഞത്. അശോകന് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. നന്ദുകിരൺ ലഹരി ഉപയോഗിക്കുന്നയാളാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. എന്നാൽ, സംഭവം നടക്കുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് നന്ദുകിരണിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.