- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാട്ടേ പരിശീലത്തിനെത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ട്രെയിനർക്ക് 23 വർഷം കഠിന തടവിന് വിധിച്ച് കോടതി; സംഭവം തൃശൂരിൽ
തൃശൂർ: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്. ശിക്ഷ വിധിച്ച് കോടതി. അയ്യന്തോൾ സ്വദേശി കൽഹാര അപ്പാർട്ട്മെന്‍റിൽ സുരേഷ് കുമാർ (60) നെയാണ് കോടതി വിവിധ വകുപ്പുകളില്‍ 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. തൃശൂർ സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തന്റെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ പരീശീലന കേന്ദ്രത്തില്‍ എത്തിയ പത്തു വയസ്സുക്കാരിയായ ബാലികയെ ലൈംഗീക പീഢനത്തിനു ഇരയക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. കുട്ടിയിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ രക്ഷിതാക്കൾ തൃശ്ശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.