- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡാ..പറമ്പ് വഴി ഓടിക്കോ..'; ആൾതാമസമില്ലാത്ത വീട്ടിൽ ചാരായം വാറ്റൽ; അപ്രതീക്ഷിതമായി എത്തിയ അതിഥിയുടെ എൻട്രിയിൽ കിടുങ്ങി; രണ്ടുപേരെ കൈയ്യോടെ പൊക്കി എക്സൈസ്
തലശ്ശേരി: ആൾതാമസമില്ലാത്ത വീടിനുള്ളിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കീഴത്തൂർ സ്വദേശികളായ ബിജു.സി.എൻ (46), സന്തോഷ്.സി (48) എന്നിവരാണ് അറസ്റ്റിലായത്. 10 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു.
പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേശൻ.എം, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) വിനോദ് കുമാർ.എം.സി, ജിനേഷ് നരിക്കോടൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്.കെ, നിവിൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്.കെ എന്നിവരും പങ്കെടുത്തു.
Next Story