- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ച് ഓഫായി ബഹളം; പൊറുതിമുട്ടി നാട്ടുകാർ; സ്ത്രീകൾക്കും നേരെയും ആക്രമണം; കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ആര്യനാട് തൂമ്പുംകോണം കോളനി പ്രദേശത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. ഇന്നലെ വൈകുന്നേരം 7.30 മണിയോട് കൂടി ആര്യനാട് തൂമ്പുംകോണം കോളനിയിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ബിയർ ബോട്ടിൽ ഉപയോഗിച്ച് പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തുകയും സ്ത്രീകളെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിൽ
നെടുമങ്ങാട് പനവൂർ വെള്ളംകുടി സി സി ഹൗസിൽ അൽ അമീൻ (26) നെടുമങ്ങാട് പേരുമല മഞ്ച ചന്ദ്രമംഗലം വീട്ടിൽ അഖിൽ (28) എന്നിവരാണ് ആര്യനാട് പോലീസിന്റെ വലയിൽ കുടുങ്ങിയത്.
പ്രതികൾ കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെന്ന് പോലീസ് പറഞ്ഞു.
Next Story