- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്രോളിംഗിനിടെ തടഞ്ഞ് നിർത്തി പരിശോധിച്ചു; തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: വയനാട് റോഡില്‍ തൊട്ടിപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. കുറ്റ്യാടി മരുതോങ്കര സ്വദേശി തടിയില്‍ നിസാം(22), ചെമ്പനോട സ്വദേശി മഠത്തില്‍ താഴെകുനി നജ്മല്‍ എന്നിവരാണ് തൊട്ടില്‍പ്പാലം പോലീസിന്റെ വലയിൽ കുടുങ്ങിയത്.
സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ പോകുകയായിരുന്ന സംഘത്തെ പട്രോളിംഗിനിടെ പൊലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
ഇരുവരും സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്‌ഐ അന്‍വര്‍ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, വിപിന്‍ ദാസ്, രജീഷ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് യുവാക്കളെ പിടികൂടിയത്.
Next Story