- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയായ യുവതിക്ക് ആദ്യം വിവാഹവാഗ്ദാനം നൽകി; ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു; പണവും തട്ടിയെടുത്തു; കേസിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പോലീസ് ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കുമ്പഴയിലുള്ള ബാങ്കിൽ താൽകാലിക ജീവനക്കാരനാണ് പിടിയിലായ ഷൈൻ സിദ്ദിഖ്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി.
2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാടുള്ള ഭാര്യവീട്ടിൽ നിന്നാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
Next Story