- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യത്തിലിറങ്ങി മുങ്ങി; ഒടുവിൽ പ്രതിയെ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് അറസ്റ്റിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖിലിനെ പോലീസ് പിടി കൂടിയത്.
വെള്ളയിൽ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പോലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടുകയായിരുന്നു.
തുടർന്ന് വെള്ളയില്‍ പോലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ കഞ്ചാവ് കേസിലും പ്രതിയാണ്.
Next Story