നേ​മം: നേമത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സ് ക​വ​ര്‍ന്ന കേസുമായി ബന്ധപ്പെട്ട് ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. രാ​ജാ​ജി ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് (35), ചി​റ​ക്കു​ളം സ്വ​ദേ​ശി ര​തീ​ഷ് (40) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഏ​ഴി​ന് രാ​ത്രി 10ഓ​ടെ പ​വ​ര്‍ഹൗ​സ് റോ​ഡി​ലെ ബാ​ര്‍ ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം നടന്നത്.

വ​ഴി​യാ​ത്രി​ക​നാ​യ മു​ഹ​മ്മ​ദി​നോ​ട് പ്ര​തി​ക​ള്‍ ഒരു ആയിരം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തോ​ടെ ആ​ക്ര​മി​ച്ച് മു​ഹ​മ്മ​ദി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്‌​സു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫോ​ര്‍ട്ട് സി.​ഐ ശി​വ​കു​മാ​റും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.