- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രികരിച്ച് കവർച്ച; വല വിരിച്ച് പോലീസ്; ഒടുവിൽ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
അമ്പലപ്പുഴ: ആലപ്പുഴ ടൗണിലെ നിരവധി പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തിയ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ സനാതനപുരം പേരൂർ കോളനിയിൽ സുമേഷ് (38) നെയാണ് ആലപ്പുഴ നോർത്ത് പോലീസ് ദിവസങ്ങളായുള്ള അന്വേഷണത്തിലൂടെ വല വിരിച്ച് കൈയ്യോടെ പൊക്കിയത്. തുമ്പോളി പള്ളിയിൽ രണ്ടുമാസം മുമ്പ് നടന്ന മോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ മാസം 29നാണ് ജയിൽ മോചിതനായത്.
ജയിൽ മോചിതനായ ശേഷം ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, പുന്നപ്ര എന്നീ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി. പ്രതിയെ പിടികൂടുന്നതിനായി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കവെയാണ് പ്രതിയെ ഇന്നലെ രാവിലെയോടു കൂടി പിടിയിലായത്. ആലപ്പുഴ ജില്ലയിൽ മാത്രം 23 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് സുമേഷ്.
Next Story