- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് അതിദാരുണമായി കൊലപ്പെടുത്തി; അച്ഛൻ്റെ പെങ്ങൾ കസ്റ്റഡിയിൽ; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി നിരപ്പേൽ കടയിൽ വയോധികനെ വീട്ടിൽ അതിക്രമിച്ചു കയറി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവായ സ്ത്രീ കസ്റ്റഡിയിൽ. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കട്ടച്ചിറ സ്വദേശിനി തങ്കമ്മയെ (സുകുമാരന്റെ അച്ഛന്റെ സഹോദരി) പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ തങ്കമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പോലീസ് പറയുന്നത് അനുസരിച്ച്, തങ്കമ്മയും സുകുമാരനും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരിൽ തങ്കമ്മ സുകുമാരനെതിരെ പോലീസ് സ്റ്റേഷനിൽ കേസും നൽകിയിരുന്നു. പതിനഞ്ച് ദിവസം മുൻപാണ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തിയത്.
ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാരുടെ സഹായത്തോടെ ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ, കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് സുകുമാരൻ മരിച്ചത്.




