- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്…! മുണ്ടക്കൈ ദുരിതബാധികര്‍ക്ക് മൂന്ന് വീട് വെച്ചുനല്‍കുമെന്ന് അഖില്‍മാരാര്‍
തിരുവനന്തപുരം: മുണ്ടക്കൈ ദുരിതബാധികര്‍ക്ക് മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ബിഗ് ബോസ് മലയാളം സീസണ് 5 വിന്നര്‍ അഖില്‍ മാരാര്‍ എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം അററിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്.
ദുരന്തങ്ങളില്‍ നിന്നും കേരളത്തെ രക്ഷിച്ച ജനനായകന് അല്ല പിണറായി, മറിച്ച് ദുരന്തങ്ങള്‍ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായിയെന്ന് ബിഗ് ബോസ് മലയാളം സീസണ് 5 താരം അഖില്‍ മാരാര്‍ ആരോപിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ച് സര്‍ക്കാര്‍ വയനാട്ടിലെ ദുരന്തത്തിന് കൂട്ടുനിന്നുവെന്ന് അഖില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണെങ്കിലും അത് ചിലവഴിക്കുന്നത് സംബന്ധിച്ച വിവേചാധികാരം പിണറായിക്കാണെന്നും കാലങ്ങളായി തന്റെ പാര്‍ട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റന്‍ ആയും മാത്രം മാറുമെന്നും അഖില്‍ ആരോപിച്ചു.
അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചലഞ്ച്…
മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്കാന് എനിക്ക് താല്പര്യമില്ല.. പകരം 3വീടുകള്‍ വെച്ച് നല്കാന് ഞങ്ങള്‍ തയ്യാറാണ് അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത് വസ്തു വിട്ട് നല്കാന് എന്റെ ഒരു സുഹൃത്തു തയ്യാറായത് കൊണ്ടും. വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയ്യാറായത് കൊണ്ടും അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്..
സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം… അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ചു നല്‍കാം….
ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്ക് വെച്ചു… അര്‍ഹത പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം…
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന് മാത്രം അറിഞ്ഞാല്‍ മതി..
സഖാക്കളുടെ കുത്തി കഴപ്പ് കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു…
NB :കഴിഞ്ഞ 4ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത് ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില നാറിയ സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്…
അഖിലിന്റെ മറ്റൊരു പോസ്റ്റ് ഇങ്ങനെ:
ജൂലൈ 23 നു കേന്ദ്രം പറഞ്ഞു.. കേരള സെ ലാന്‍ഡ്സ്ലൈഡ് ഹോനേ കി സംഭാവന ഹേ… മുഖ്യമന്ത്രി മനസിലാക്കിയത് ലാന്‍ഡ്സ്ലൈഡ് ഉണ്ടായാല്‍ സംഭാവന പിരിക്കാം… അത് കൊണ്ട് ദുരന്ത നായകന് പതിവ് പോലെ എല്ലാ ദുരന്തങ്ങളും ആഘോഷോഷിക്കാന് അദ്ദേഹം തീരുമാനിച്ചു..ദുരന്തങ്ങളില്‍ നിന്നും കേരളത്തെ രക്ഷിച്ച ജനനായകന് അല്ല പിണറായി മറിച്ചു ദുരന്തങ്ങള്‍ മുതലെടുത്തു സ്വയം രക്ഷപെട്ടവനാണ് പിണറായി.. (പ്രളയം, കൊറോണ )2018ഇല് പ്രളയം സര്‍ക്കാര്‍ വരുത്തി തീര്‍ത്തത് ആണെങ്കില്‍ ഇത്തവണ മുന്നറിയിപ്പ് കാര്യമായി എടുക്കാതെ ഭാഗീകമായി കൂട്ടു നിന്നു എന്ന് പറയാം..
നിലവിലെ പ്രധാന ചര്‍ച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണോ വേണ്ടയോ എന്നതാണ്..
100%ദുരിതാശ്വാസ നിധിയിലേക്ക് ചെല്ലുന്ന പണത്തിനു സുതാര്യത ഉണ്ട്… എന്നാല്‍ അത് ചിലവഴിക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി യുടെ വിവേചന അധികാരം ഉണ്ട് എന്നതും… കാലങ്ങളായി തന്റെ പാര്‍ട്ടിക്കാരെ മാത്രം മനുഷ്യനായി കാണുന്ന പിണറായി അവരുടെ ദൈവമായും ക്യാപ്റ്റന്‍ ആയും മാത്രം മാറും…സഹായം വീണ്ടും അധികാരത്തില്‍ എത്താനുള്ള മാര്‍ഗമായി മുന്‍ കാലങ്ങളിലെ പോലെ ഇവര്‍ എടുക്കും…
ദുരന്ത വാര്‍ത്ത ഇങ്ങനെ പലയിടത്തും നിറഞ്ഞു നില്ക്കുമ്പോള് സഹായം ചെയ്യാന്‍ ഓടുന്നവരുടെ വലിയ ബഹളം കാണാം.. അത് കൊണ്ട് തന്നെ നിലവിലെ സഹായം പലപ്പോഴും അതിരു കടന്ന് പോകും.. വയറു നിറഞ്ഞവന് അധികം വരുന്ന ഭക്ഷണം വേസ്റ്റ് ആകും പോലെ പല സഹായങ്ങളും ഫലപ്രദമല്ല….
എന്നാല്‍ ഒരു മാസം കഴിഞ്ഞാല്‍ ആരും ഇവരെ തിരിഞ്ഞു നോക്കില്ല.. അര്ജുന് വേണ്ടി കാത്തിരുന്ന മലയാളി ഇപ്പോള്‍ അര്‍ജുനെ ഓര്‍ക്കുന്ന കൂടി ഉണ്ടാകില്ല.. അര്ജുന് വിഷയത്തില്‍ വൈകാരികത ആളി കത്തിച്ചു അവസാനം ആപ്പില്‍ കൊണ്ട് സാമാനം വെച്ച അവസ്ഥയില്‍ ഇരുന്ന അരുണ്‍ കുമാറിനെ പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ ദുരന്തം… ജീവിതത്തിലേക്ക് പഴയത് പോലെ തിരിച്ചു വരുക പലര്‍ക്കും പ്രയാസമാണ്.. എന്നിരുന്നാലും വീട് നഷ്ട്ടപെട്ടവര്‍ക്ക് നാളെ പുനരദിവാസം ഉണ്ടാകണം.. അവര്‍ക്ക് വേണ്ടി 3 വീടുകള്‍ വെച്ച് നല്കാന് ഞാനും സുഹൃത്തുക്കളും തീരുമാനിച്ചു..
ദുരന്തം ആവര്‍ത്തിച്ചു സംഭവിക്കുന്ന വയനാടന്‍ മണ്ണിലല്ല.. ഭയപ്പാടില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഞങ്ങളുടെ നാട്ടിലേക്ക്.. 5സെന്റ് സ്ഥലവും വീടും ഞങ്ങളുടെ വക… നിലവിലെ സാഹചര്യം മാറി കഴിയുമ്പോള്‍ വീണ്ടും ജീവിതത്തിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ദുരന്ത ഭൂമിയുടെ ഓര്‍മ്മകള്‍ മറന്ന് ഞങളുടെ നാട്ടിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചേര്‍ത്ത് പിടിക്കാന്‍ ഞങ്ങള്‍ തയ്യാര്‍…
NB :പോസ്റ്റ് സേവ് ചെയ്തു വെയ്ക്കുക.. കമന്റ് ബോക്സില്‍ വിവരങ്ങള്‍ നല്‍കുക..
തീര്‍ച്ചയായും തിരികെ ബന്ധപ്പെടുന്നതാണ്..
Contact :akfuture4u@gmail.com